വിദ്യാലയങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്ന കുട്ടികള്‍ വര്‍ഗീയതയുടെയും ഭീകരതയുടെയും താവളങ്ങളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജാഗ്രത വേണം : പിണറായി വിജയന്‍

199

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാകയുയര്‍ത്തി.
തിരുവനന്തപുരം: ജാതീയമായ വേര്‍തിരിവും അന്ധവിശ്വാസങ്ങളും പടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനെതിരെ നവോത്ഥാന മൂല്യമുയര്‍ത്തിയുള്ള നീക്കമാണ് നടത്തേണ്ടത്. വിദ്യാലയങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്ന കുട്ടികള്‍ വര്‍ഗീയതയുടെയും ഭീകരതയുടെയും താവളങ്ങളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജാഗ്രത വേണമെന്ന് പിണറായി പറഞ്ഞു. സംസ്ഥാനത്ത് വിപുലമായ രീതിയിലാണ് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാകയുയര്‍ത്തി. പൊലീസ് മെഡലുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.
രാജ്ഭവനില്‍ സ്വാതന്ത്രദിനാഘോഷം നടന്നു. രാവിലെ ഗവര്‍ണ്ണര്‍ പി സദാശിവം ദേശീയ പതാക ഉയര്‍ത്തി. കൊല്ലത്ത് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയും ആലപ്പുഴയില്‍ മന്ത്രി ജി സുധാകരനും കോട്ടയത്ത് മന്ത്രി കെ രാജുവും തൃശൂരില്‍ മന്ത്രി എ സി മൊയ്‌തീനും മലപ്പുറത്ത് മന്ത്രി കെ ടി ജലീലും കോഴിക്കോട്ട് മന്ത്രി ടി പി രാമകൃഷ്‌ണനും കണ്ണൂരില്‍ മന്ത്രി കെ കെ ശൈലജ ടീച്ചറും പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. ഇടുക്കിയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് പതാക ഉയര്‍ത്തിയത്.

NO COMMENTS

LEAVE A REPLY