പിണറായിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത് ബി.ജെ.പി സംഘം വന്നതു പോലെ : പിണറായി വിജയന്‍

170

പിണറായിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത് ബി.ജെ.പി സംഘം വന്നതു പോലെയായിരുന്നുവെന്നും ബി.ജെ.പി പ്രവര്‍ത്തകരെയല്ലാതെ ആരേയും കാണാന്‍ അവര്‍ കൂട്ടാക്കിയില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
വി.എസ് അച്യുതാനന്ദന് കാബിനറ്റ് പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മുന്നില്‍ നിര്‍ദേശങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വി.എസിന്റെ സേവനം എങ്ങനെ ഉപയോഗിക്കണം എന്ന കാര്യം ചര്‍ച്ച ചെയ്യണമെന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രായം തടസമല്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തലശേരിയില്‍ രണ്ട് ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വിഷയത്തെക്കുറിച്ച് മനസിലാക്കിയിട്ട് പ്രതികരിക്കാമെന്നും അദ്ദേഹം അറിയിച്ചു.
ലാവലിന്‍ കേസ് നിലവിലില്ലാത്ത കേസാണെന്നും കോടതി തന്നെ കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. അവശ്യ സാധനങ്ങളുടെ പട്ടിക തയ്യാറാക്കി ആ സാധനങ്ങള്‍ക്ക് വില കൂടാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി