കുട്ടിയെ ജയിലിലടച്ചതല്ലെന്ന്‍ മുഖ്യമന്ത്രി പിണറായി

187

ന്യൂഡൽഹി∙ തലശേരി കൂട്ടിമാക്കൂലിൽ സിപിഎം പ്രവർത്തകരെ പാർട്ടി ഓഫിസിൽ കയറി ആക്രമിച്ചെന്ന പരാതിയിൽ ഉൾപ്പെട്ട ദലിത് പെൺകുട്ടികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ കേസും എതിർകേസുമുണ്ട്. ഈ സ്ഥിതിക്ക് താൻ എന്തു പറയാനാണെന്ന് പിണറായി ചോദിച്ചു.

ദലിത് പെൺകുട്ടികളോടൊപ്പം കൊച്ചുകുട്ടിയെയും ജയിലിലടച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തരുടെ ചോദ്യത്തിന്, ആദ്യമായിട്ടല്ല ഒരു കുട്ടി ജയിലിൽ പോകുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എത്രയോ ആദിവാസി കുട്ടികൾ ഇതിനുമുൻപും അവരുടെ അമ്മമാരോടൊപ്പം ജയിലിൽ പോയിട്ടുണ്ട്. തലശേരി സംഭവത്തിൽ കുട്ടിയെ ജയിലിലടച്ചതല്ലെന്നും കുട്ടിയെ അമ്മ ഒപ്പം കൊണ്ടുപോയതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY