നെഹ്‌റു, ടോംസ് കോളേജുകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

205

കോഴിക്കോട്: നെഹ്‌റു, ടോംസ് കോളേജുകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കുട്ടികള്‍ക്ക് വളരെ ഇഷ്ടമുള്ള പേരാണ് ‘ടോംസ്’, ഇപ്പോള്‍ ആ പേര് കേള്‍ക്കുമ്പാള്‍ കുട്ടികള്‍ ഞെട്ടുകയാണെന്ന് പിണറായി പറഞ്ഞു. ചാച്ചാനെഹ്‌റുവിന്റെ പേരിലുള്ള കോളേജിലെ ആത്മഹത്യ സമൂഹത്തെ ഞെട്ടിച്ചു. അനഭിലഷണീയമായ കാര്യങ്ങളാണ് അടുത്തിടെ സംഭവിക്കുന്നത്. സ്വാശ്രയകോളേജുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വൈസ് ചാന്‍സിലര്‍മാരുടെ യോഗം വിളിക്കും. സ്വാശ്രയ സ്ഥാപനങ്ങളുടെ കണ്ണ് ലാഭത്തിലാണ്. അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

NO COMMENTS

LEAVE A REPLY