കേരളത്തിലെ ഓരോ ഓരോ കുടുംബത്തിനും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതുന്നു

240

തിരുവനന്തപുരം: കേരളത്തിലെ ഓരോ ഓരോ കുടുംബത്തിനും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതുന്നു. ഭരണത്തിലേറി 100 ദിവസം പൂര്‍ത്തിയാകുന്ന വേളയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ നേരിട്ടെത്തിക്കാനായാണ് മുഖ്യമന്ത്രി കത്തെഴുതുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എങ്ങനെ ജനങ്ങളിലെത്തിക്കാമെന്ന ചര്‍ച്ചയില്‍ പിആര്‍ഡിയാണ് ഇങ്ങനെ ഒരു ആശയം മുന്നോട്ട് വച്ചത്.
ഇതു പ്രകാരം മുഖ്യമന്ത്രി ഓരോ കുടുംബത്തിനും വികസന നേട്ടങ്ങള്‍ വിവരിച്ച്‌ കത്തെഴുതും. തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് കത്ത് വീടുകളില്‍ എത്തിക്കുക. കത്തുകള്‍ എത്തിക്കുന്നതിന് തപാല്‍വകുപ്പ് നിശ്ചിത ഫീസ് ഈടാക്കുകയും ചെയ്യും. തപാല്‍ വകുപ്പിന്റെ സഹകരണം ഉറപ്പാക്കുന്നതിനും അഭിപ്രായം അറിയുന്നതിനും ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതിനു ശേഷമാണ് തീരുമാനത്തില്‍ എത്തിയത്.

സെപ്റ്റംബര്‍ ഒന്നിന് ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി നൂറ് ദിവസം തികയുകയാണ്