വോട്ട് കിട്ടില്ലെന്ന് പേടിച്ച് അനാചാരങ്ങള്‍ അംഗീകരിച്ച് കൊടുക്കില്ലെന്ന് മുഖ്യമന്ത്രി

240

തിരുവനന്തപുരം: സര്‍ക്കാറിന് വോട്ട് കിട്ടില്ലെന്ന് പേടിച്ച് അനാചാരങ്ങള്‍ അംഗീകരിച്ച് കൊടുക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ പിന്നോട്ട് നടത്താന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇത്തരം പ്രവണതകളെ ചെറുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിൽ സംഘപരിവാര്‍ സംഘനകളുടെ നേതൃത്വത്തില്‍ നടത്തുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

സ്ത്രീയെന്നും പുരുഷനെന്നും, വിശ്വാസിയെന്നും അവിശ്വാസിയെന്നും, സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിവ് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഇത് വിജയിക്കാന്‍ അനുവദിച്ചാല്‍ ഇന്ന് കാണുന്ന കേരളം ഇനി ഉണ്ടാകില്ല. പല രൂപത്തിലും, വേഷത്തിലും ഇറങ്ങുന്ന ദുശാസനന്മാരുണ്ട്. അവര്‍ ഇവിടെ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല. ഏത് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിലായാലും അത് നീചമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS