ശബരിമല സ്ത്രീ പ്രവേശനം ; വിധി നടപ്പാക്കുമെന്നു മുഖ്യമന്ത്രി

220

തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമം അട്ടിമറിക്കാൻ രാജ്യത്തെ ഭരണകക്ഷി തന്നെ രംഗത്തെത്തി. ശബരിമലയെ സംഘർഷ ഭൂമി ആക്കലാണ് പ്രക്ഷോഭകരുടെ ലക്‌ഷ്യം. ഇതുകൊണ്ട് കേരളത്തിന്റെ മതനിരപേക്ഷത മനസിനെ ഉലയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികൾ ചൊവ്വയിലേക്ക് പോകാൻ ഒരുങ്ങുന്ന നാട്ടിലാണ് ഇതെല്ലാം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

NO COMMENTS