വെള്ളം പൊന്തിയ സ്ഥലങ്ങളില്‍ സ്ഥിതി ഫലകങ്ങള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

148

തിരുവനന്തപുരം : പ്രളയ സമയത്ത് വെള്ളം പൊന്തിയ സ്ഥലങ്ങളില്‍ സ്ഥിതി ഫലകങ്ങള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി. ഈ ഫലകങ്ങളില്‍ വെള്ളം പൊങ്ങിയ ഉയരവും തീയതിയും അടയാളപ്പെടുത്തും. ഫേസബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രളയബാധിത മേഖലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, ആശുപത്രികള്‍, ലൈബ്രറികള്‍, വിദ്യാലയങ്ങള്‍ തുടങ്ങി പൊതു ഇടങ്ങളിലും ഇത്തരത്തില്‍ ഫലകങ്ങള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും തറ നിരപ്പില്‍ നിന്നും പരമാവധി എത്ര മീറ്റര്‍ ഉയരത്തില്‍ വെള്ളം പൊങ്ങി എന്നു തീയതി ഉള്‍പ്പടെ ഒരു സ്ഥിരം ഫലകത്തില്‍ രേഖപ്പെടുത്തി സ്ഥാപിക്കുവാന്‍ ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

NO COMMENTS