ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥ ത്യപ്തികരമെന്ന് മുഖ്യമന്ത്രി

147

തിരുവനന്തപുരം : ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥ പൊതുവെ ത്യപ്തികരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരുടെ പുനരധിവാസം നടത്തുമെന്നും വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വീട്ടില്‍ പോയാലും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് പലര്‍ക്കും. അവരെ ഒരു കിറ്റോടെയാകും വീട്ടിലേക്ക് വിടുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിന് സഹായിക്കും. പൂര്‍ണമായി തകര്‍ന്ന് പോയവ പുനര്‍നിര്‍മിക്കാനും കേട് പാടുകള്‍ പറ്റിയവ അവ തീര്‍ക്കാനും സഹായിക്കും. ഇപ്പോള്‍ ഭൂരിഭാഗം ക്യാമ്പുകളും സ്‌കൂളുകളിലാണ് പ്രവര്‍ത്തിക്കുന്നത്. അവ ഹാളുകളിലേക്ക് മാറ്റും. അനുയോജ്യമായ ഹാളുകള്‍ കണ്ടെത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

NO COMMENTS