ഹര്‍ത്താലുകള്‍ ടൂറിസം മേഖലയെ ബാധിക്കരുത്- മുഖ്യമന്ത്രി പിണറായി വിജയന്‍

225

കൊച്ചി: ഹര്‍ത്താലുകള്‍ ടൂറിസം മേഖലയെ ബാധിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ട്രാവല്‍മാര്‍ട്ട് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടയില്‍ സമവായമുണ്ടാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കേരളത്തിലെ സാഹചര്യത്തില്‍ ഹര്‍ത്താലുകള്‍ പൂര്‍ണമായും ഒഴിവാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക് ഹര്‍ത്താല്‍ വേണ്ടെന്ന അഭിപ്രായം ഉണ്ടാകും. എന്നാല്‍ ഹര്‍ത്താലുകള്‍ ടൂറിസം മേഖലയെ ബാധിക്കരുതെന്ന പൊതു അഭിപ്രായമുണ്ട്.
പുതിയ പദ്ധതികളുമായി ടൂറിസം വ്യവസായംമുന്നോട്ടു വന്നാല്‍ എല്ലാ സഹായവും പ്രോത്സാഹനവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. പുതിയവിനോദ സഞ്ചാരകേന്ദ്രങ്ങള്‍ കണ്ടെത്തണം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് സര്‍ക്കാര്‍ ഏറ്റെടുക്കും. ടൂറിസം രംഗത്തെ പൊതുസ്വകാര്യ പങ്കാളിത്തം കേരളത്തിന് ഇതിനകംതിളങ്ങുന്ന നേട്ടങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയുര്‍വേദ മേഖലയിലെ വൈദഗ്ധ്യമുള്ളവരുടെ സേവനം ലഭ്യമാക്കാന്‍ പരിശീലന കേന്ദ്രങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. യോഗ്യതയില്ലാത്തവര്‍ ആയുര്‍വേദരംഗത്ത് പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവംബര്‍ ഒന്നു മുതല്‍ കേരളം പരസ്യവിസര്‍ജ്ജനമില്ലാത്ത സംസ്ഥാനമായി മാറുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. ശുചിത്വം ഏറെ പ്രധാനമാണ്.സംസ്ഥാനം മാലിന്യരഹിതമായി നിലനിറുത്തുന്നതിന് ടൂറിസം മേഖലയുടെ പിന്തുണഉണ്ടാകണം.ദൈവത്തിന്റെസ്വന്തം നാടെന്ന അനുഭൂതി ഇവിടം സന്ദര്‍ശിക്കുന്ന ഏവര്‍ക്കുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.ഹര്‍ത്താലുകള്‍ ടൂറിസം മേഖലയ്ക്ക സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സ്വാഗത പ്രസംഗത്തില്‍ കേരള ട്രാവല്‍മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് അബ്രഹാം ജോര്‍ജ്ജ് ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരിന്റെ മദ്യനയവും ഹര്‍ത്താലുകളും ടൂറിസം വ്യവസായത്തിന് അനുകൂലമല്ല. ഈ പ്രശ്‌നം കാരണംവിദേശ രാജ്യങ്ങളില്‍ കേരളത്തിന്റെ ടൂറിസം പ്രതിഛായയ്ക്ക് കോട്ടം തട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഉത്തരവാദിത്ത ടൂറിസത്തിലൂടെ പാരമ്പര്യ കലാകൗശല രംഗത്തെ സാധാരണക്കാര്‍ക്ക് ഏറെ സഹായം ലഭിച്ചെന്ന് ടൂറിസം മന്ത്രി എ സിമൊയ്തീന്‍ പറഞ്ഞു. സമൂഹത്തിലെ താഴെക്കിടയിലുള്ള വിഭാഗങ്ങള്‍ക്കും ടൂറിസം വ്യവസായത്തിന്റെ പ്രയോജനം ലഭിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.കൊച്ചി ബിനാലെ പോലുള്ള അന്താരാഷ്ട്ര കലാപ്രദര്‍ശനങ്ങള്‍ കേരളത്തെ പരമ്പരാഗത ടൂറിസം മേഖലയില്‍ നിന്ന് വേറിട്ടതാക്കിയെന്ന് ടൂറിസം സെക്രട്ടറി ഡോ വേണുവി പറഞ്ഞു. കേരളത്തിന്റെമൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ പത്തു ശതമാനം ടൂറിസം മേഖലയുടെ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.
എംപിമാരായ കെ വി തോമസ്, പി കെ ബിജു, കെടിഡിസി ചെയര്‍മാന്‍ എം വി ജയകുമാര്‍, മുന്‍ എം പി രാജീവ്, കേന്ദ്ര ടൂറിസം ജോയിന്റ ്‌സെക്രട്ടറി സുമന്‍ ബില്ല, കേരള ടൂറിസം ഡയറക്ടര്‍ യു വി ജോസ്,മരട് നഗരസഭ അധ്യക്ഷ ദിവ്യ അനില്‍ കുമാര്‍,കെടിഎം മുന്‍ പ്രസിഡന്റുമാരായ ഇ എം നജീബ്, ജോസ ്‌ഡോമിനിക്, റിയാസ് അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY