വികസനത്തിന്റെ മറവിൽ പരിസ്ഥിതിയെ അട്ടിമറിക്കുന്നതല്ല സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി

203

തിരുവനന്തപുരം : സംസ്ഥാന ജൈവവൈവിധ്യ ബോർഡും പരിസ്ഥിതി സംരക്ഷണ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ജൈവവൈവിധ്യ മ്യൂസിയം തിരുവനന്തപുരം വള്ള കടവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് ചടങ്ങുകൾ നടന്നത്. ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ജോഷി വിശിഷ്ടാതിഥികൾക്ക് സ്വാഗതം ആശംസിച്ചു. വിജ്ഞാനപ്രദമായ കാര്യങ്ങളാണ് മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളത്. ഇത് വിദ്യാർത്ഥികൾക്കും യുവതലമുറക്കും ഒരുപോലെ ഉപകാരം ഉണ്ടാക്കുന്നവയാണ്. നാട്ടിലുള്ള പതിനായിരത്തിൽപരം തോടുകൾ, കുളങ്ങൾ തുടങ്ങിയവ ഈ സർക്കാർ അധികാരത്തിലെത്തിയശേഷം നവീകരിച്ചു. 30 ശതമാനം ജനങ്ങൾ താമസിക്കുന്ന തീരപ്രദേശങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ സംസ്കരിക്കാൻ നടപടിയുണ്ടായി. ആഗോള ദേശീയ പ്രാദേശിക തലങ്ങളിലുള്ള പരിസ്ഥിതി സംരക്ഷണമാണ് നാം ചിട്ടപ്പെടുത്തി എടുക്കേണ്ടത്. നാടിന്റെ വികസനം ഒഴിച്ചുകൂടാൻ കഴിയുന്ന ഒന്നല്ല. ഹരിത കേരള മിഷൻ പാരിസ്ഥിതിക പ്രവർത്തനങ്ങൾക്ക് സഗൗരവം മുൻതൂക്കം നൽകി വരുന്നു. ചടങ്ങിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പുരസ്കാരങ്ങൾ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചേർന്ന് സമ്മാനിച്ചു. മന്ത്രിമാരായ സി രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രൻ, വിഎസ് ശിവകുമാർ എം എൽ എ, കോർപ്പറേഷൻ മേയർ അഡ്വ.വി. കെ പ്രശാന്ത്, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു.

NO COMMENTS