ടിപി കേസ് പ്രതി കുഞ്ഞനന്തന് പരോള്‍ അനുവദിച്ചതില്‍ സര്‍ക്കാര്‍ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

198

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ.കുഞ്ഞനന്തന് പരോള്‍ അനുവദിച്ചതില്‍ രാഷ്ട്രീയ വിവേചനമോ സര്‍ക്കാര്‍ ഇടപെടലോ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമപ്രകാരമുള്ള പരിശോധന പൂര്‍ത്തിയാക്കിയേ ആരെയും വിട്ടയയ്ക്കൂവെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കുഞ്ഞനന്തന്‍ മിക്കവാറും പുറത്തു തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. പരോള്‍ പ്രതി പാര്‍ട്ടി ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യാറുണ്ടോയെന്നും ചെന്നിത്തല പരിഹസിച്ചു. നോട്ടീസ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

NO COMMENTS