പിണറായിക്കെതിരെ കെഎസ്‍യുവിന്‍റെ കരിങ്കൊടി

178

തിരുവനന്തപുരം• സെക്രട്ടേറിയറ്റിലേക്കു വന്ന മന്ത്രി കെ.രാജുവിനെ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനു നേരെയും കരിങ്കൊടി. കെഎസ്‍യു പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയ്ക്കുനേരെ കരിങ്കൊടി കാണിച്ചത്. സെക്രട്ടേറിയറ്റിനു പിന്നിലെ കവാടത്തില്‍ വച്ചാണ് സംഭവം.മന്ത്രി രാജുവിനെ തടഞ്ഞതിനു പിന്നാലെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. സ്വാശ്രയ പ്രശ്നത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിനിടെയാണു സംഭവം. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയ്ക്ക് നേരെയും കരിങ്കൊടി കാണിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും കെ.സുധാകരനും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ സ്ഥലത്തെത്തി.അതേസമയം, യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത് അപ്രതീക്ഷിതമായ ആക്രമണമാണെന്ന് മന്ത്രി രാജു പ്രതികരിച്ചു. അക്രമത്തെ അപലപിക്കുന്നതായും മന്ത്രി വ്യക്തമാക്കി.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിവീശിയതില്‍ അന്വേഷണം വേണമെന്നും അതിക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.അതേസമയം, കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി കെ.കെ.ഷൈലജയെ തടഞ്ഞു. ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

NO COMMENTS

LEAVE A REPLY