സൗമ്യ വധക്കേസില്‍ കൊലക്കുറ്റം പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം : മുഖ്യമന്ത്രി പിണറായി വിജയന്‍

223

തിരുവനന്തപുരം• സൗമ്യ വധക്കേസില്‍ തുടര്‍നടപടികള്‍ക്കായി അഡ്വക്കേറ്റ് ജനറല്‍ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് അന്വേഷിച്ചവരും ഇതുവരെ കേസ് നടത്തിയവരും പങ്കെടുക്കും. സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ ഹാജരാകും. കൊലക്കുറ്റം പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സൗമ്യയുടെ അമ്മ സുമതിയും സഹോദരന്‍ സുമേഷും മുഖ്യമന്ത്രി പിണറായി വിജയനുമായി രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായി കൂടിക്കാഴ്ചയ്ക്കുശേഷം സുമതി മാധ്യമങ്ങളോടു പറഞ്ഞു.

NO COMMENTS

LEAVE A REPLY