സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടിയില്‍ ആരും വേവലാതിപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി

144

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടിയില്‍ ആരും വേവലാതിപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മീഷന്റെ റിപ്പോര്‍ട്ടിന്‍മേല്‍ നിയമപരമായി നടപടി എടുക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണെന്നും അത് മാത്രമേ ചെയ്തിട്ടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ നാക്കിന് തടയിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവരുടെ നാക്ക് തന്നെയാണ് അവരുടെ ശത്രുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ എന്ന നിലയില്‍ ബിജെപിയുടെ ജനരക്ഷായാത്രക്ക് കേരളം എല്ലാവിധത്തിലുള്ള സൗകര്യവും സുരക്ഷയും ഒരുക്കി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NO COMMENTS