തോമസ് ചാണ്ടിക്കും പി.വി അന്‍വറിനുമെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി

170

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കും പി.വി അന്‍വറിനുമെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എല്ലാ ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതിയോടെയാണ് പി.വി അന്‍വറിന്റെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് എന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. കൂടാതെ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും, റിസോര്‍ട്ടിനായി പുന്നമടക്കായല്‍ കൈയേറിയിട്ടില്ലെന്നും പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു.

NO COMMENTS