ബ്ലൂവെയില്‍ ഗെയിം തടയാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി

144

തിരുവനന്തപുരം : ബ്ലൂവെയില്‍ ഗെയിം തടയാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൈബര്‍ സെല്ലും,സൈബര്‍ ഡോമും ജാഗ്രത പുലര്‍ത്തുന്നുണ്ട്. സൈബര്‍ ഇടങ്ങളില്‍ ജാഗ്രതയും, വിവേകവും സൃഷ്ടിക്കാന്‍ ഏല്ലാവരും ശ്രദ്ധിക്കണം. ഗെയിമിന്റെ ലിങ്കുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഗെയിമിന്റെ വ്യാപനം തടയുമെന്ന കേന്ദ്രനിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS