പൊതുവിദ്യാലയങ്ങള്‍ക്ക് ഒരിക്കലെങ്കിലും സംഭാവന നല്‍കിയാല്‍ വിദ്യാഭ്യാസമേഖലയില്‍ വന്‍ വികസനം കൊണ്ടുവരാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍‍

198

തിരുവനന്തപുരം• ആരാധനാലയങ്ങള്‍ക്കു നല്‍കുന്നതുപോലെയുള്ള സംഭാവനകള്‍ ഒരിക്കലെങ്കിലും സരസ്വതീക്ഷേത്രങ്ങളായ പൊതുവിദ്യാലയങ്ങള്‍ക്ക് നല്‍കിയാല്‍ വിദ്യാഭ്യാസമേഖലയില്‍ വന്‍ വികസനം കൊണ്ടുവരാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍‍.പൂര്‍വവിദ്യാര്‍ഥികള്‍ അവര്‍ പഠിച്ച വിദ്യാലയങ്ങളെ സഹായിച്ചാല്‍ സാമൂഹ്യപുരോഗതിയ്ക്കുതകുന്ന തരത്തില്‍ അവയെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂളില്‍ ദേശീയ അധ്യാപകദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കലാകായിക പ്രവൃത്തി പരിചയ പരിശീലനത്തിന് പ്രത്യേക സംവിധാനമൊരുക്കാന്‍ 14 ജില്ലകളിലേയും ഓരോ സ്കൂളിന് ഒരു കോടി രൂപ വീതം അനുവദിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

NO COMMENTS

LEAVE A REPLY