സര്‍ക്കാര്‍ ചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കുന്നതില്‍ തെറ്റില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

168

ന്യൂഡല്‍ഹി• സര്‍ക്കാര്‍ ചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കുന്നതില്‍ തെറ്റില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിളക്ക് മതചിഹ്നമല്ല, സര്‍ക്കാര്‍ ചടങ്ങുകളില്‍ മതചിഹ്നങ്ങള്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അതേസമയം, ഓണാഘോഷത്തെ എതിര്‍ത്തിട്ടില്ലെന്നും മുഖ്യമന്ത്രി‍ അറിയിച്ചു. ഓഫിസുകള്‍ കച്ചവട കേന്ദ്രങ്ങളാക്കരുതെന്നാണു പറഞ്ഞത്. ഒഴിവു ദിനങ്ങള്‍ ധാരാളമുണ്ട്, അത് ഷോപ്പിങ്ങിന് ഉപയോഗിക്കാം. പൂക്കളമിടുന്ന കാര്യത്തിലും നിലപാടില്‍ മാറ്റമില്ല. സദുദ്ദേശത്തോടെ പറഞ്ഞ കാര്യത്തെ മാധ്യമങ്ങളാണു വക്രീകരിച്ചത്.മോദിയുമായുള്ള താരതമ്യത്തില്‍ കഴമ്ബില്ലെന്നും അദ്ദേഹം വ്യക്തമാക്കി