ജേക്കബ് തോമസ് അവധികഴിഞ്ഞാല്‍ തിരികെയെത്തുമെന്ന് മുഖ്യമന്ത്രി

218

തിരുവന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധികഴിഞ്ഞാല്‍ മടങ്ങിയെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജേക്കബ് തോമസ് ഒരുമാസത്തെ അവധിയിലാണ്. അവധി കഴിഞ്ഞ് തിരിച്ചു വരുമോഎന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളഭാഷ സംസാരിക്കുന്നതിന് സ്കൂളുകളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും മറ്റ് ഭാഷകളില്‍ സംസാരിക്കണമെന്ന അറിയിപ്പും നല്‍കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മലയാള ഭാഷ സ്കൂളുകളില്‍ വിലക്കിയാല്‍ സ്കൂളുകളിലെ പ്രധാനാധ്യാപകരില്‍ നിന്നും 5000 രൂപ പിഴയായും ഈടാക്കും. മലയാളം പഠിപ്പിച്ചില്ലെങ്കില്‍ സ്കൂളുകളുടെ എന്‍ഒസി റദ്ദാക്കും. നിബന്ധനകളില്‍ ഇതരസംസ്ഥാനക്കാര്‍ക്കും ന്യൂനപക്ഷ ഭാഷാ പ്രദേശങ്ങളെയും ഇളവ് അനുവദിച്ചിട്ടുണ്ട്.
പത്താംക്ലാസ് വരെ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കികൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്വകാര്യമെഡിക്കല്‍ കോളേജിലെ പ്രവേശനം സംബന്ധിച്ച്‌ ഓര്‍ഡിനന്‍സ് പുറത്തിറക്കും.
കൂടാതെ സഹകരണ നിയമ ഭേദഗതിക്കും ഓര്‍ഡിനന്‍സ് പുറത്തിറക്കും.

NO COMMENTS

LEAVE A REPLY