ജിഷ്ണു കേസില്‍ സര്‍ക്കാരിന് മനസാക്ഷിക്കുത്തില്ലെന്ന് മുഖ്യമന്ത്രി

170

തൃശൂര്‍: സര്‍ക്കാരും പൊലീസും ജിഷ്ണുവിന്റെ അമ്മയുടെയും അച്ഛന്റെയും ഒപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് മനസാക്ഷിക്കുത്തില്ലെന്നും പിണറായി പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ വനിതാ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചിലര്‍ സംഭവങ്ങള്‍ ഊതിവീര്‍പ്പിച്ച് തെറ്റായ പ്രതിച്ഛായ സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്തരക്കാരുടെ കെണിയില്‍ സര്‍ക്കാര്‍ വീഴില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. തെറ്റായ നടപടികളോട് ദാക്ഷിണ്യമുണ്ടാവില്ല.

NO COMMENTS

LEAVE A REPLY