താനൂര്‍ സംഘര്‍ഷം അസഹിഷ്ണുതയുടെ സൃഷ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

179

തിരുവനന്തപുരം: താനൂര്‍ സംഘര്‍ഷം അസഹിഷ്ണുതയുടെ സൃഷ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം എം.എല്‍.എ വി അബ്ദുറഹ്മാനും ആക്രമിക്കപ്പെട്ടു. സംഘര്‍ഷം ലഘൂകരിക്കാനുള്ള നടപടിയാണ് പൊലീസ് സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 31 പേരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന രണ്ടായിരം പേര്‍ക്കെതിരെ കേസെടുത്തുവെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയനോട്ടീസിന് മറുപടി നല്‍കി. എന്നാല്‍ സംഘര്‍ഷമുണ്ടായപ്പോള്‍ നിഷ്ക്രിയമായിരുന്ന പൊലീസ് പിന്നീട് തേര്‍വാഴ്ച നടത്തുകയാണെന്ന് നോട്ടീസ് നല്‍കിയ ലീഗ് അംഗം എന്‍.ഷംസുദീന്‍ ആരോപിച്ചു. താനൂര്‍ എംഎല്‍എ വി. അബ്ദുറഹ്മാനെ സംസാരിക്കാന്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

NO COMMENTS

LEAVE A REPLY