സംസ്ഥാനങ്ങളില്‍ അലയടിച്ചത് ഭരണവിരുദ്ധ വികാരമാണെന്ന് പിണറായി വിജയന്‍

189

തിരുവനന്തപുരം: സംസ്ഥാനങ്ങളില്‍ അലയടിച്ചത് ഭരണവിരുദ്ധ വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താല്‍ ബിജെപിയുടെ വോട്ട് കുറയുകയാണ് ഉണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ വലിയ വിജയം നേടിയിരുന്നു. അതുകൊണ്ട് തന്നെ മുന്നേറ്റമുണ്ടായതെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും പിണറായി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി വന്നാല്‍ മാത്രമേ കൃത്യമായി പറയാന്‍ കഴിയുകയുള്ളൂവെന്നും പിണറായി വ്യക്തമാക്കി. ഓരോ സംസ്ഥാനങ്ങളിലും നിലവിലെ ഭരണകക്ഷിക്ക് ഭരണം നഷ്ടമായതായാണ് കാണുന്നത്. മോഡി തരംഗം പ്രതിഫലിച്ചിരുന്നെങ്കില്‍ അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി ഭരണം പിടിക്കുമായിരുന്നു. ബിജെപി അധികാരത്തിലിരുന്ന രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപി തിരിച്ചടി നേരിടുകയാണ് ഉണ്ടായത്.

NO COMMENTS

LEAVE A REPLY