വനപ്രദേശത്തും വിനോദ സഞ്ചാരമേഖലകളിലും പുകവലി കർശനമായി നിരോധിക്കും : മുഖ്യമന്ത്രി

192

തിരുവനന്തപുരം : വേനൽ കഠിനമാകും തോറും കാട്ടുതീമൂലം വ്യാപകമായി വനവും വനവിഭവങ്ങളും കത്തിനശിക്കുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി സർക്കാർ. കാട്ടുതീ മൂലം കൂടുതൽ നാശനഷ്ടങ്ങളുണ്ടാവുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കാട്ടുതീ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും മാത്രമായി അയൽസംസ്ഥാനങ്ങളിലെ വനംവകുപ്പുമായി യോജിച്ച് കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാട്ടുതീ തടയുന്നതിനു വനാതിർത്തിയിലും സമീപപ്രദേശങ്ങളിലുമുള്ള തൊഴിലുറപ്പു തൊഴിലാളികളുടെ സേവനവും സർക്കാരിതര സംഘടനകളുടെ പ്രവർത്തനവും ഏകോപിപ്പിക്കും. ഈ മേഖലകളിൽ ഫയർഫോഴ്സിന്‍റെ സേവനം ലഭ്യമാകുന്നുണ്ട് എന്ന കാര്യം ഉറപ്പാക്കും. കാട്ടുതീ നിയന്ത്രണാതീതമാണെങ്കിൽ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള അഗ്നിശമനത്തിനുള്ള ശ്രമങ്ങൾ നടത്തും. മേയ് അവസാനം വരെ എല്ലാ വനാതിർത്തികളിലും പൊതുസ്ഥലങ്ങളിലും തീയിടുന്നത് കുറ്റകരമായി പ്രഖ്യാപിക്കും. അതുപോലെതന്നെ, വനപ്രദേശത്തും വിനോദ സഞ്ചാരമേഖലകളിലും പുകവലി കർശനമായി നിരോധിക്കപ്പെടും. ഇക്കാര്യത്തിൽ ത്രിതല പഞ്ചായത്തുകൾ വഴി പൊതുജനപങ്കാളിത്തം ഉറപ്പാക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.

NO COMMENTS

LEAVE A REPLY