ടി പി സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് മുഖ്യമന്ത്രി

203

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ യുഡിഎഫ് താവളം വിട്ട് പുതിയ താവളം തേടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാര്‍ ഉന്നയിക്കുന്നത് പ്രതിപക്ഷത്തെക്കാള്‍ കടുത്ത ആരോപണമാണ്. അദ്ദേഹത്തിന്റെ സംസാരം ഡിജിപി സ്ഥാനത്തിരുന്നയാള്‍ക്ക് ചേര്‍ന്നതല്ലെന്നും സഭയില്‍ മുഖ്യമന്ത്രി നിയസഭയില്‍ പറഞ്ഞു. തന്നെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നില്‍ സിപിഎമ്മിന്റെ പ്രതികാര നടപടിയുടെ ഭാഗമാണെന്ന് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി സഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സെന്‍കുമാര്‍ കളിക്കുന്നത് യുഡിഎഫിന് വേണ്ടിയല്ലെന്ന് മനസിലാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും വിവിധ കേസുകളില്‍ സിപിഎം നേതാക്കളെ പ്രതിചേര്‍ത്തതിലുള്ള പ്രതികരണമാണ് നടപടിയെന്നുമായിരുന്നു സെന്‍കുമാര്‍ ആരോപിച്ചിരുന്നത്. ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയ സര്‍ക്കാര്‍ നടപടി അംഗീകരിച്ച ഹൈക്കോടതി തീരുമാനത്തിനെതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

NO COMMENTS

LEAVE A REPLY