ആര്‍.എസ്.എസുകാര്‍ ഊരിപ്പിടിച്ച വാളിന് നടുവിലൂടെ നടന്നിട്ടുള്ളയാളാണ് താനെന്ന് പിണറായി വിജയന്‍

198

മംഗുളൂരു : ആര്‍.എസ്.എസുകാര്‍ ഊരിപ്പിടിച്ച വാളിന് നടുവിലൂടെ നടന്നിട്ടുള്ളയാളാണ് താനെന്നും വിരട്ടൊന്നും തന്നോട് വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മംഗുളൂരുവില്‍ കാലുകുത്താന്‍ സമ്മതിക്കില്ലെന്ന ആര്‍.എസ്.എസ് ഭീഷണിക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി എന്ന നിലയില്‍ പോലീസ് കാവലില്‍ അവരുടെ നടുവിലൂടെയാണ് വന്നത്. എന്നാല്‍, ഈ സുരക്ഷകള്‍ ഇല്ലാതിരുന്ന ഒരു കാലം ഉണ്ട്. അന്ന് ഊരിപ്പിടിച്ച വാളുമായി നിന്ന ആര്‍.എസ്.എസുകാരുടെ നടുവിലൂടെ നടന്ന തന്നെ ഒന്നും ചെയ്യാന്‍ കഴിയാതിരുന്നവരാണ് ഇന്ന് ഭീഷണി മുഴക്കുന്നതെന്നും പിണറായി പരിഹസിച്ചു. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും സംഘപരിവാറിന്‍റെ ഭീഷണിയെ തുടര്‍ന്ന് താന്‍ തിരിച്ചു പോന്നതായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, അങ്ങോട്ടേയ്ക്ക് പോകേണ്ട എന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ പറഞ്ഞതിനെ മുഖ്യമന്ത്രി എന്ന നിലയില്‍ അംഗീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും താന്‍ പിണറായി പറഞ്ഞു. താന്‍ പിണറായി വിജയന്‍ മാത്രമായിരുന്നെങ്കില്‍ ഇന്ദ്രനോ ചന്ദ്രനോ തന്നെ തടുക്കില്ലെന്നും അദ്ദേഹം കൂട്ടി​ച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY