സര്‍ക്കാര്‍ ഉത്തരവുകള്‍ മലയാളത്തിലെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

193

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവുകള്‍ മലയാളത്തിലാണെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഭരണഭാഷയായ മലയാളം മനപൂര്‍വം ഒഴിവാക്കിയാല്‍ നടപടിയെടുക്കും. ഭരണഭാഷ മലയാളമാണെങ്കിലും ഇംഗ്ലീഷിലാണെങ്കിലേ പൂര്‍ണത വരു എന്ന് വിചാരിക്കുന്നവരുണ്ട്.ഈ ചിന്ത ശരിയല്ല.കോടതി ഭാഷ പൂര്‍ണമായും മലയാളത്തിലാക്കാന്‍ കൂടുതല്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാള ഭാഷ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മലയാണ്മ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

NO COMMENTS

LEAVE A REPLY