വികസന കാര്യങ്ങളില്‍ എതിര്‍ക്കുന്നവരെ നാടിന്റെ നന്മയെ കരുതി മാറ്റിനിര്‍ത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. മരം നഷ്ടമാകുമെന്ന കാരണം പറഞ്ഞ് വൈദ്യുതി ലൈന്‍ വലിക്കുന്നതിന് തടസ്സം നില്‍ക്കുന്നു. നാട്ടില്‍ വൈദ്യുതി ലഭിക്കണമെങ്കില്‍ നഷ്ടം സഹിക്കണം. എതിര്‍പ്പിന് മുന്നില്‍ മുന്‍കാലത്ത് സര്‍ക്കാരുകള്‍ വഴങ്ങിയത് നഷ്ടം ഉണ്ടാക്കി. നാടിന്റെ മൊത്തം ആവശ്യത്തിനായി ചിലര്‍ നഷ്ടം സഹിക്കേണ്ടി വരുമെന്നും അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വൈദ്യുതി സുരക്ഷയെ സംബന്ധിച്ച് അന്തര്‍ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.