രാഷ്ടീയ നേതാക്കള്‍ പറയുന്നതിനനുസരിച്ച് പോലീസുകാര്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

214

തിരുവനന്തപുരം: രാഷ്ടീയ നേതാക്കള്‍ പറയുന്നതിനനുസരിച്ച് പോലീസുകാര്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാം. ഇങ്ങനെ നിഷ്പക്ഷമായി തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍പറന്‍സിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുഎപിഎയും കാപ്പ ആക്ടും ദുരുപയോഗം ചെയ്യരുത്. ഇത് സര്‍ക്കാര്‍ നയമല്ല. ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണം. ലോക്കപ്പ് മര്‍ദ്ദനം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരം സംഭവം ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ക്രമസമാധാനത്തിനൊപ്പം വാഹന അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും നടപടിയുണ്ടാകണം. പോലീസ് സ്‌റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധന കുറേകൂടി കര്‍ശമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

NO COMMENTS

LEAVE A REPLY