വിദേശനിക്ഷേപം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

184

സംസ്ഥാനത്തേക്ക് കൂടുതൽ വിദേശനിക്ഷേപം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷേപകർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദോഹ ബാങ്ക് സംഘടിപ്പിച്ച ഖത്തർ നിക്ഷേപക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

കേരളത്തിൽ വ്യവസായ വളർച്ചയ്ക്ക് വേണ്ട അനുകബല അന്തരീക്ഷം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിക്ഷേപകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാനത്ത് ഒരുക്കുമെന്ന് ഖത്തറിലെ വ്യവസായികൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്.
ദോഹ ബാങ്കിന്റെ കേരളത്തിലെ ആദ്യ ശാഖ കൊച്ചിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പിന്നെ, ലുലു മാളിലൂടെ ബാറ്ററി കാറിലൂടെ ഒരു ചെറു സന്ദർശനം.

NO COMMENTS

LEAVE A REPLY