ഇഷ്ടമില്ലാത്തവര്‍ രാജ്യം വിടണമെന്ന് പറയാൻ ആ‌ർഎസ്എസിന് എന്ത് അവകാശമെന്ന് മുഖ്യമന്ത്രി

248

തിരുവനന്തപുരം: ഇഷ്ടമില്ലാത്തവര്‍ രാജ്യം വിടണമെന്ന് പറയാൻ ആ‌ർഎസ് എസിന് എന്ത് അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്.അത് മസസ്സിലാക്കാന്‍ തയ്യാറാകാതെ ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. ജനങ്ങള്‍ അംഗീകരിക്കുന്ന കലാകാരനാണ് കമല്‍. അദ്ദേഹത്തോട് പാകിസ്ഥാനിലേക്ക് പോകാനാണ് പറയുന്നത്. എങ്ങോട്ടാണ് ഇവര്‍ ഈ നാടിനെ കൊണ്ടുപോകുന്നത്. അതേസമയം, സി കെ പത്മനാഭനെപ്പോലുള്ളവരുടെ അഭിപ്രായവും കാണേണ്ടതുണ്ട്. അവർക്കിടയിലും നേരെ ചൊവ്വേ ചിന്തിക്കുന്നവർ വരുന്നുണ്ട് എന്നാണിത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY