മുഖ്യമന്ത്രി പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി

169

ന്യൂഡല്‍ഹി :ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഡല്‍ഹി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. കൊച്ചിയില്‍ ജപ്തി ഭീഷണി നേരിടുന്ന പ്രീത ഷാജിയുടെ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ചയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ധനമന്ത്രിയുമായി ആലോചിച്ച്‌ വിഷയത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചയ്ക്കുശേഷം ഉമ്മന്‍ ചാണ്ടി അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ എത്തിയത്.

NO COMMENTS