പി.ജി ഡിപ്ലോമ ഇൻ ഡിസൈൻ: മാർച്ച് 31 വരെ അപേക്ഷിക്കാം

168

കൊല്ലം ചന്ദനത്തോപ്പിലെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പി.ജി ഡിപ്ലോമ പ്രോഗ്രാം ഇൻ ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷ അയക്കേണ്ട അവസാനതീയതി മാർച്ച് 31 വരെ നീട്ടി. ഐ.ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റയിൽ ആൻഡ് അപ്പാരൽ ഡിസൈൻ, ഇൻറഗ്രേറ്റഡ് ലൈഫ് സ്‌റ്റൈൽ പ്രോഡക്ട് ഡിസൈൻ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. 55 ശതമാനം മാർക്കോടെ ബിരുദമാണ് യോഗ്യത. അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷ ഏപ്രിൽ 28ന്. കൂടുതൽ വിവരങ്ങൾക്ക്:www.ksid.ac.in.

NO COMMENTS