ഇന്നും നാളെയും പമ്പുടമകളുടെ ഇന്ധന ബഹിഷ്കരണം

196

കൊച്ചി: ഇന്ത്യയിലെ 56,800 ല്‍പ്പരം വരുന്ന പെട്രോള്‍ പമ്പ് ഉടമകള്‍ ഓയില്‍ കമ്പനികളില്‍നിന്നു പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങാതെ ഇന്നും നാളെയും പ്രതിഷേധിക്കും. കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്സിന്‍റെയും ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍റെയും ആഹ്വാനം അനുസരിച്ചാണു പ്രതിഷേധം. അപൂര്‍വചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പെട്രോളിയം മന്ത്രാലയം അംഗീകരിച്ചിട്ടും മൂന്നു പ്രമുഖ ഓയില്‍ കമ്പനികളുടെ ഒത്തുകളി കാരണം നടപ്പിലാക്കാന്‍ സാധിക്കുന്നില്ലെന്നരോപിച്ചാണ് ഇന്ധനബഹിഷ്കരണം.

NO COMMENTS

LEAVE A REPLY