തുടര്‍ച്ചയായ പതിനൊന്നം ദിവസവും ഇന്ധന വില കൂടി

159

തിരുവനന്തപുരം : സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനൊന്നം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്. ഞായറാഴ്ച അര്‍ധരാത്രി ഡീസലിന് 41 പൈസയും പെട്രോളിന് 32 പൈസയും കൂട്ടി. ശനിയാഴ്ച രാത്രി ഡീസലിന് 36 പൈസയും പെട്രോളിന് 16 പൈസയും വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം പാചകവാതകത്തിന് കേന്ദ്ര സര്‍ക്കാര്‍ വില കൂട്ടിയിരുന്നു. ഇതോടെ ഡീസല്‍-പെട്രോള്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.

തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 76.28 രൂപയും പെട്രോളിന് 82.51 രൂപയുമാണ് തിങ്കളാഴ്ച വില. കോഴിക്കോട്ട് ഡീസലിന് 75.26 ഉം പെട്രോളിന് 81.46ഉം രൂപയാണ്. എറണാകുളത്ത് ഡീസല്‍ 74.78, പെട്രോള്‍ 81.02, മലപ്പുറത്ത് ഡീസല്‍ 75.5ധ, പെട്രോള്‍ 81.70 രൂപ എന്നിങ്ങനെയുമാണ് വില. ഒമ്പതു ദിവസംകൊണ്ട് പെട്രോളിന് 1.52 രൂപയും ഡീസലിന് 2.04രൂപയും വര്‍ധിച്ചു.

NO COMMENTS