ഹോട്ടലുകളിലും റസ്​​റ്റേറന്‍റുകളിലും ഇരുന്ന്​ ഭക്ഷണം കഴിക്കാന്‍ അനുമതി

25

തിരുവനന്തപുരം: സംസ്ഥാനത്ത്‌​ ഹോട്ടലുകളിലും റസ്​​റ്റേറന്‍റുകളിലും ഇരുന്ന്​ ഭക്ഷണം കഴിക്കാന്‍ അനുമതി. രണ്ട്​ ഡോസ്​ വാക്​സിന്‍ എടുത്തവര്‍ക്കാണ്​ അനുമതിയുള്ളത്​.കോവിഡ്​ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാ പിച്ച്‌​ സംസ്ഥാന സര്‍ക്കാര്‍. ബാറുകള്‍ തുറക്കാനും അനുമതി. എ.സി ഉപയോഗിക്കാന്‍ പാടില്ല. സീറ്റെണ്ണത്തിന്‍റെ പകുതി ആളുകളെ പ്രവേശി പ്പിക്കാം. കോവിഡ്​ അവലോകന യോഗത്തിലാണ്​ പുതിയ തീരുമാനങ്ങള്‍. അതെ സമയം തിയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്നാണ്​ തീരുമാനം.