കൂറുമാറ്റ നിരോധനനിയമ പ്രകാരം പീരുമേട് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷണർ അയോഗ്യരാക്കി

130

തിരുവനന്തപുരം : കൂറുമാറ്റ നിരോധനനിയമ പ്രകാരം ഇടുക്കി ജില്ലയിലെ പീരുമേട് ഗ്രാമപഞ്ചായത്തംഗങ്ങളായ ടി. എസ്. സുലേഖ, രാജു വടുതല എന്നിവരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അയോഗ്യരാക്കി.നിലവിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായി തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും മാർച്ച് ആറ് മുതൽ ആറ് വർഷത്തേക്കാണ് വിലക്ക്.പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് 2018 ജനുവരി എട്ടിന് നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ചതിനെതിരെ ഗ്രാമപഞ്ചായത്തംഗം ബീനമ്മ ജേക്കബ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കമ്മീഷൻ ഇരുവരെയും അയോഗ്യരാക്കിയത്.

NO COMMENTS