പയ്യന്നൂർ ഹക്കീം വധക്കേസിൽ 3 പേര്‍ അറസ്റ്റില്‍

255

പയ്യന്നൂര്‍: ഏറെ വിവാദമായ പയ്യന്നൂർ ഹക്കീം വധക്കേസിൽ 3 പേരെ സി.ബി ഐ അറസ്റ്റ് ചെയ്തു. പയ്യന്നൂരിലെ തന്നെ കൊറ്റി ജുമാ മസ്ജിദ് ഭാരവാഹികളായ കെ അബ്ദുൽസലാം, കെ.പി. അബ്ദുൽനാസർ, എ ഇസ്മയിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2014 ഫെബ്രുവരി 10നാണു പള്ളിയോട് ചേർന്ന മദ്രസക്ക് പുറകിൽ കത്തിക്കരിഞ്ഞ നിലയിൽ ഹക്കീമിന്റെ മൃതദേഹം കണ്ടെത്തിയത്. പള്ളി കെട്ടിട നിർമാണം, കുറി നടത്തിപ്പ് എന്നിവ സംബന്ധിച്ച തർക്കമാണ് കൊലപാതക കാരണം. 3 വര്‍ഷം മുൻപ് നടന്ന കൊലപാതകത്തിൽ ഏറെ പ്രക്ഷോഭങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യ അറസ്റ്റ് ആണിത്. ഒന്നര വര്ഷം മുമ്പാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.

NO COMMENTS

LEAVE A REPLY