സിഗരറ്റ് മോഷ്ടിച്ചെന്നാരോപിച്ച്‌ കുട്ടിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു

283

പാറ്റന: സിഗരറ്റ് മോഷ്ടിച്ചെന്നാരോപിച്ച്‌ കുട്ടിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. ബിഹാറിലെ ബേഗുസാരായിലാണ് സംഭവം. മോഹന്‍പുര്‍ ചൗക്കിലെ കടയില്‍ മോഷ്ടിച്ച സിഗരറ്റ് വില്‍ക്കാനെത്തിയപ്പോഴാണ് കുട്ടിക്ക് മര്‍ദ്ദനമേറ്റത്. കുട്ടി സിഗരറ്റ് വില്‍ക്കാനെത്തിയ കടയുടെ തൊട്ടടുത്ത കടയില്‍ കഴിഞ്ഞദിവസം രാത്രി മോഷണം നടന്നിരുന്നു. ഇതിന് പിന്നില്‍ കുട്ടിയാണെന്നാരോപിച്ചായിരുന്നു മര്‍ദനം. കുട്ടിയെ വടിയില്‍ കെട്ടിയിടുകയും ചെയ്തു. എന്നാല്‍ കടയില്‍ മോഷണം നടത്തിയത് ഈ കുട്ടിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

NO COMMENTS

LEAVE A REPLY