പരുത്തിപ്പള്ളി എല്‍ പി എസ്സിന് 1.20 കോടിയുടെ പുതിയ ഇരുനില മന്ദിരം

13

തിരുവനന്തപുരം: പശ്ചാത്തല ഭൗതിക സാഹചര്യ ങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തി ലേക്കുയരാന്‍ ഒരുങ്ങി പരുത്തിപ്പള്ളി ഗവണ്മെന്റ് എല്‍. പി. സ്‌കൂളും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ച് സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജി. സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠന്‍ ചടങ്ങില്‍ അധ്യക്ഷനായി.

എല്‍ പി, നഴ്‌സറി വിഭാഗങ്ങളിലായി 240 കുട്ടി കളാണ് പരുത്തിപ്പള്ളി എല്‍.പി.എസ്സില്‍ പഠിക്കു ന്നത്. കോട്ടൂര്‍ വനമേഖല ഉള്‍പ്പെടെ മലയോര പ്രദേശങ്ങളില്‍ നിന്നും നിരവധി കുട്ടികളാണ് പ്രാഥമിക വിദ്യാഭ്യാസത്തിനായി സ്‌കൂളിനെ ആശ്രയിക്കുന്നത്.

1914ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ഇരു നിലകളിലായി 369.90 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പണിയുന്ന കെട്ടിടത്തില്‍, ആറ് ക്ലാസ്സ് മുറികള്‍ക്ക് പുറമെ ശുചിമുറികളടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും.

പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി അരുവിക്കര മണ്ഡലത്തിലെ ആറ് സ്‌കൂളുകളിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നാലും തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ രണ്ടും സ്‌കൂളുകള്‍ക്കാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. അരുവിക്കര, ഉറിയാക്കോട് എല്‍. പി സ്‌കൂളുകളിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.

NO COMMENTS