നീറ്റ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം

210

ന്യൂഡൽഹി: അടുത്തവർഷം മുതൽ രാജ്യത്ത് മെഡിക്കൽ, ദന്തൽ കോഴ്‌സുകൾക്കുള്ള പ്രവേശനത്തിന് ഏകീകൃത പൊതു പ്രവേശന പരീക്ഷ (നീറ്റ്) നിർബന്ധമാക്കിക്കൊണ്ടുള്ള ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഭേദഗതി ബിൽ – 2016-ന് പാർലമെന്റിന്റെ അംഗീകാരം. ലോക്‌സഭ നേരത്തേ പാസാക്കിയ ഭേദഗതി ബിൽ രാജ്യസഭ തിങ്കളാഴ്ച ശബ്ദവോട്ടോടെ അംഗീകരിച്ചു.
മെഡിക്കൽ, ദന്തൽ പ്രവേശനത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതാണ്‌ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റെന്ന് (നീറ്റ്) സർക്കാർ അവകാശപ്പെട്ടു. സ്വകാര്യ കോളേജുകളിലേക്കുള്ള പരീക്ഷയും നീറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നടത്തുകയെന്ന് രാജ്യസഭയിൽ മറുപടി പറയവേ ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു.
ഭേദഗതി ബില്ലിനെ മിക്ക പാർട്ടികളും അനുകൂലിച്ചപ്പോൾ എ.ഐ.എ.ഡി.എം.കെ ഏതിർത്തു. സി.ബി.എസ്.ഇ. സിലബസ് പഠിക്കാത്ത ഗ്രാമീണ മേലയിലെ വിദ്യാർഥികളെ ഇത് ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എ.ഐ.എ.ഡി.എം.കെ. ബില്ലിനെ എതിർത്തത്. എം.ഐ.എ.ഡി.എം. കെ. അംഗങ്ങൾ പ്രതിഷേധിച്ച് സഭയിൽനിന്ന് ഇറങ്ങിപ്പോയി.

NO COMMENTS

LEAVE A REPLY