സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം 5 വയസ്സുള്ള കുഞ്ഞ് മരിച്ചതായി പരാതി

138

പാറശ്ശാല: പാറശ്ശാലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം 5 വയസ്സുള്ള കുഞ്ഞ് മരിച്ചതായി പരാതി. മണലിക്കര സ്വദേശികളായ ജഹാംഗീര്‍ ഷമീല ദമ്ബതികളുടെ മകന്‍ ജാഫറുദ്ദീന്‍ ആണ് മരിച്ചത്.പനി ബാധിച്ച കുട്ടിയെ ഇന്ന് വൈകീട്ടാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തഹസില്‍ദാറുടെ സാന്നിധ്യത്തിലാണ് നടപടികള്‍. സ്വകാര്യ ആശുപത്രിക്കെതിരെ കുട്ടിയുടെ ബന്ധുക്കള്‍ പാറശ്ശാല പോലീസില്‍ പരാതി നല്‍കി.

NO COMMENTS

LEAVE A REPLY