പരപ്പ ബ്ലോക്ക് കേരളോത്സവം : കോടോം-ബേളൂര്‍ ഓവറോള്‍ ചാമ്പ്യന്മാര്‍.

113

കാസറഗോഡ് : പരപ്പ ബ്ലോക്ക് കേരളോത്സവത്തില്‍ കായിക – കലാമത്സരങ്ങളില്‍ 316 പോയിന്റ് നേടി കോടോം-ബേളൂര്‍ ഗ്രാമ പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാരായി. 245 പോയിന്റു നേടി കിനാനൂര്‍ കരിന്തളം രണ്ടാം സ്ഥാനവും 202 പോയി ന്റു നേടി കള്ളാര്‍ പഞ്ചായത്ത് മൂന്നാംസ്ഥാനവും നേടി.

പരപ്പ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സമാപന സമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി.തങ്കമണി അധ്യക്ഷത വഹിച്ചു.

ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ടോം, കിനാനൂര്‍-കരിന്തളം വൈസ് പ്രസിഡന്റ് വി.ബാല കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.സുധാകരന്‍, അഡ്വ.പി.വേണു ഗോപാലന്‍, ടി.കെ.ചന്ദ്രമ്മ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാരായ ടി. ബാബു, മറിയാമ്മ ചാക്കോ, കാര്‍ത്യായനി കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫി കളും, സര്‍ട്ടിഫിക്കറ്റും നല്കി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് രാജലക്ഷ്മി സ്വാഗതവും, കണ്‍വീനര്‍ എ.ആര്‍.രാജു നന്ദിയും പറഞ്ഞു.

NO COMMENTS