പാരാലിമ്ബിക്സ് : ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ഝാചാര്യയ്ക്ക് സ്വര്‍ണം

214

റിയോ ഡി ജനീറോ: ബ്രസീലിലെ റിയോയില്‍ നടക്കുന്ന അംഗപരിമിതരുടെ ലോക കായികമേളയായ പാരാലിമ്ബിക്സില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂടി. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യ സ്വര്‍ണം നേടി.നിലവിലെ ലോക റെക്കോര്‍ഡുകാരനായ ദേവേന്ദ്ര 63.97 മീറ്റര്‍ എറിഞ്ഞ് സ്വന്തം റെക്കോര്‍ഡ് തിരുത്തിയാണ് സ്വര്‍ണം നേടിയത്.2004 ല്‍ ഏഥന്‍സില്‍ നടന്ന പാരാലിമ്ബിക്സിലാണ് 62.15 മീറ്റര്‍ എറിഞ്ഞ് റെക്കോര്‍ഡോടെ ദേവേന്ദ്ര ആദ്യമായി സ്വര്‍ണം നേടിയത്.36 കാരനായ ദേവേന്ദ്ര ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരനാണ്.രാജസ്ഥാന്‍ സ്വദേശിയായ ദേവേന്ദ്രയുടെ ഇടതു കൈ മുറിച്ചു മാറ്റിയതാണ്.എട്ടാം വയസില്‍ മരത്തില്‍ കയറുമ്ബോള്‍ താഴ്ന്നു കിടന്ന വൈദ്യുത ലൈനില്‍ തട്ടിയാണ് അദ്ദേഹത്തിന് കൈ നഷ്ടമായത്.2004ല്‍ അര്‍ജുനയും 2012 ല്‍ പത്മശ്രീയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പത്മശ്രീ ലഭിക്കുന്ന ആദ്യ പാരാലിമ്ബിക്സ് താരമാണ് ദേവേന്ദ്ര.2013 ല്‍ ഫ്രാന്‍സില്‍ നടന്ന അന്താരാഷ്ട്ര പാരാലിമ്ബ്കിസ് അത്ലറ്റിക് വേള്‍ഡ് ചാമ്ബ്യന്‍ഷിപ്പിലും ദേവേന്ദ്ര സ്വര്‍ണം നേടിയിരുന്നു.റിയോ പാരാലിമ്ബിക്സിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണമാണ് ഇത്. ഹൈജമ്ബില്‍ മാരിയപ്പന്‍ തങ്കവേലുവിലൂടെയാണ് ഇന്ത്യ ആദ്യ സ്വര്‍ണം നേടിയത്.
കഴിഞ്ഞ ദിവസം വനിതാ ഷോട്ട്പുട്ടില്‍ ഇന്ത്യന്‍ താരം ദീപ മാലിക്ക് വെള്ളിയും ഹൈജമ്ബില്‍ വരുണ്‍ സിങ് ഭാട്ടിയ വെങ്കലവും നേടിയിരുന്നു.റിയോ പാരലമ്ബിക്സില്‍ രണ്ടു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി മെഡല്‍ പട്ടികയില്‍ 31-ാം സ്ഥാനത്താണ് ഇന്ത്യ.

NO COMMENTS

LEAVE A REPLY