എടപ്പാടി പളനിസ്വാമി വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത് ജനാധിപത്യ വിരുദ്ധമായെന്ന് ഒ. പനീര്‍സെല്‍വം

184

ചെന്നൈ: എടപ്പാടി പളനിസ്വാമി വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത് ജനാധിപത്യ വിരുദ്ധമായെന്ന് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം. ഡി.എം.കെ അംഗങ്ങടെ പുറത്താക്കിയത് ജനാധിപത്യ വിരുദ്ധമാണെന്ന് പനീര്‍സെല്‍വം പറഞ്ഞു. സ്പീക്കറുടെ നാടകമാണ് സഭയില്‍ കണ്ടതെന്നും ഒ.പി.എസ് കൂട്ടിച്ചേര്‍ത്തു. വിശ്വാസ വോട്ടെടുപ്പിന് ശേഷം സഭയില്‍ നിന്ന് പുറത്തേക്ക് വന്നപ്പോഴായിരുന്നു ഒ.പി.എസിന്‍റ പ്രതികരണം. അതേസമയം ശശികല വിഭാഗത്തിനെതിരായ പോരാട്ടം തുടരുമെന്ന് പനീര്‍സെല്‍വം വ്യക്തമാക്കി. ജയലളിതയുടെ യഥാര്‍ത്ഥ അനുയായി താനാണ്. തന്‍റെ നേതൃത്വത്തിലുള്ള ഭരണം തിരിച്ചു വരുമെന്നും പനീര്‍സെല്‍വം പറഞ്ഞു. രാവിലെ സഭാ നടപടികള്‍ ആരംഭിച്ചുവെങ്കിലും പ്രതിക്ഷത്തിന്‍റെയും പനീര്‍സെല്‍വം വിഭാഗത്തിന്‍റെയും പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് തവണ സഭ നിര്‍ത്തിവച്ച ശേഷം വൈകിട്ട് മൂന്ന് മണിയോടെയാണ് വിശ്വാസ വോട്ടെടുപ്പ് തുടങ്ങിയത്.
അര മണിക്കൂറില്‍ സഭാ നടപടികള്‍ പൂര്‍ത്തിയായി. മുഖ്യമന്ത്രി പളനിസ്വാമിയെ അനുകൂലിച്ച്‌ 122 എം.എല്‍.എമാര്‍ വോട്ട് ചെയ്തു. 11 പേര്‍ എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി.

NO COMMENTS

LEAVE A REPLY