ജയയുടെ വീട്ടുജോലിക്കാര്‍ക്കെല്ലാം അമ്മ യാകാന്‍ കഴിയുമോ ; പനീര്‍ശെല്‍വം

187

ചെന്നൈ : ശശികലയ്ക്ക് ചുട്ട മറുപടിയുമായി തമിഴ്നാട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം. ജയലളിതയുടെ വീട്ടില്‍ നിരവധിപ്പേര്‍ ജോലി ചെയ്തിട്ടുണ്ട്. അവര്‍ക്കെല്ലാം ‘അമ്മ’യാകാന്‍ കഴിയുമോ എന്ന് പനീര്‍ശെല്‍വം പരിഹാസ രൂപേണ ചോദിച്ചു. മൂന്ന് പതിറ്റാണ്ടോളം ജയലളിതയുടെ നിഴലായിരുന്നു താനെന്ന് പലവേദികളിലും ശശികല ആവര്‍ത്തിക്കുന്ന സാഹചര്യത്തിലായിരുന്നു പനീര്‍ശെല്‍വത്തിന്‍റെ ഈ പരിഹാസം. പനീര്‍ശെല്‍വം ആളാകെ മാറിയിരിക്കുന്നുവെന്നും നന്ദിയില്ലാത്തവനാണെന്നും കള്ളനാണെന്നുമുള്ള ശശികലയുടെ പരസ്യപ്രസ്താവനകള്‍ക്ക് പിന്നാലെയാണ് ഇത്തരമൊരു പരിഹാസവുമായി പനീര്‍ശെല്‍വം രംഗത്തെത്തിയിരിക്കുന്നത്. പനീര്‍ശെല്‍വത്തെ ഒരു കുടംബക്കാരനായാണ് കണ്ടിരുന്നതെന്നും എന്നാല്‍, ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത പനീര്‍ശെല്‍വത്തില്‍ ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ വിചിത്രമാണെന്നും ശശികല കുറ്റപ്പെടുത്തിയിരുന്നു.

NO COMMENTS

LEAVE A REPLY