ഗവര്‍ണര്‍ പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തി

168

ചെന്നൈ: പനീര്‍ ശെല്‍വം രാജ്ഭവനിലെത്തി ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിനെ കണ്ടു. 10 മിനിട്ട് നേരം അവര്‍ കൂടിക്കാഴ്ച നടത്തി. രാജിവെച്ചത് സമ്മര്‍ദ്ദത്തിന്റെ പുറത്താണെന്ന് പനീര്‍ ശെല്‍വം ഗവര്‍ണറെ അറിയിച്ചു. നല്ലതു നടക്കുമെന്നും സത്യം വിജയിക്കുമെക്കമെന്നും കൂടിക്കാഴ്ചക്കു ശേഷം പനീര്‍ ശെല്‍വം മാധ്യമങ്ങളോട് പറഞ്ഞു. ചെന്നൈ വിമാനത്താവളത്തില്‍ ഗവര്‍ണറെ കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം സ്വീകരിച്ചു. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയുമായും വൈകിട്ട് കൂടിക്കാഴ്ച നടത്തും. വിവാദ സാഹചര്യങ്ങള്‍ രൂപപ്പെട്ടതുമുതല്‍ തമിഴ്നാട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ഗവര്‍ണര്‍.

NO COMMENTS

LEAVE A REPLY