ശശികലയേയും ദിനകരനേയും പുറത്താക്കിയത് ധര്‍മ്മയുദ്ധത്തിലെ ആദ്യ ജയമെന്ന് പനീര്‍സെല്‍വം

205

ചെന്നൈ: ശശികലയേയും ദിനകരനേയും പുറത്താക്കിയത് ധര്‍മ്മയുദ്ധത്തിലെ ആദ്യ ജയമെന്ന് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം. തമിഴ്നാട്ടില്‍ രാഷ്ട്രീയ പോര് മുറുകുകയാണ്. വരും ദിവസങ്ങളില്‍ പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീര്‍ക്കുമെന്ന് പനീര്‍സെല്‍വം പറഞ്ഞു. ഇന്നലെ രാത്രി മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ജനറല്‍ സെക്രട്ടറിയായിരുന്ന ശശികലയേയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ദിനകരനേയും പുറത്താക്കാനുള്ള തീരുമാനമുണ്ടായത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനും തമിഴ്നാട് ധനമന്ത്രിയുമായ ജയകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

NO COMMENTS

LEAVE A REPLY