ദിലീപിനും കാവ്യയ്ക്കുമെതിരായ പന്തളം സുധാകരന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

179

തിരുവനന്തപുരം: ഇന്നലെ വിവാഹിതരായ നടന്‍ ദിലീപിനും കാവ്യ മാധവനുമെതിരെ അശ്ലീല ചുവയുള്ള ഫെയ്സ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. ദിലീപിനും കാവ്യയയ്ക്കും മംഗളാശംസകള്‍. ഇനി കള്ളപ്പണമെന്ന് ഇവരെ വിളിക്കില്ലല്ലോ എന്നായിരുന്നു സുധാകരന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ദിലീപ് കള്ളപ്പണം വെളുപ്പിച്ചു എന്ന തരത്തിലുള്ള ട്രോളുകളുടെ ചുവടു പിടിച്ചായിരുന്നു സുധാകരന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാല്‍ മുന്‍ മന്ത്രി കൂടിയായ സുധാകരന്‍ ട്രോള്‍ നിലവാരത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് വിവാദമായി. പോസ്റ്റ് സ്ത്രീവിരുദ്ധവും വ്യക്തിഹത്യാപരവുമാണെന്ന് വിമര്‍ശനം ഉയര്‍ന്നതോടെ പന്തളം ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. കെ.പി.സി.സി വക്താവ് കൂടിയായ സുധാകരനെ വി.എം സുധീരന്‍ അതൃപ്തി അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.