അക്കൗണ്ട് ഉടമകളുടെ പാന്‍ കാര്‍ഡ് വാങ്ങി വെക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം

258

ന്യൂഡല്‍ഹി: (www.kvartha.com 08.01.2017) നികുതി വെട്ടിപ്പുകാരെ ഒരു രീതിയിലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടോടെ കേന്ദ്ര സര്‍ക്കാര്‍ നികുതിയടക്കാത്തവര്‍ക്കുള്ള പുതിയ പണിയുമായി രംഗത്തെത്തി. 2017 ഫെബ്രുവരി 28 ന് മുമ്ബ് ബാങ്ക് അക്കൗണ്ട് ഉടമകളായ എല്ലാ ആളുകളും നിര്‍ബന്ധമായും പാന്‍ കാര്‍ഡ് സമര്‍പ്പിക്കണമെന്ന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പാന്‍ കാര്‍ഡില്ലാത്ത ആളുകളില്‍ നിന്ന് ‘ഫോം 60’ വാങ്ങിയാല്‍ മതിയെന്നും കേന്ദ്രം ബാങ്കുകളോട് ആവശ്യപ്പെട്ടു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഡയറക്‌ട് ടാക്സസ് (CBDT) യുടെ അഭിപ്രായപ്രകാരമാണ് പുതിയ ഉത്തരവിറക്കിയത്. ഇത് വഴി ഒരു പരിധി വരെ കള്ളപ്പണം തടയാമെന്നും നികുതി അടക്കാത്തവരെ പിടികൂടാമെന്നുമാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. പാന്‍ കാര്‍ഡ്/ ഫോം 60 സമര്‍പ്പിക്കുന്നതിലൂടെ അക്കൗണ്ട് ഉടമകളുടെ മുഴുവന്‍ പണമിടപാടുകളും ഇന്‍കം ടാക്സ് വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും.
അതേസമയം പുതിയ നിയമം സേവിംങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് ബാധകമല്ല. സീറോ ബാലന്‍സ് സേവിംഗ് അക്കൗണ്ട് ആയതിനാലാണ് സേവിംങ്സ് അക്കൗണ്ടുകളെ ഒഴിവാക്കിയത്.

NO COMMENTS

LEAVE A REPLY